ഇൻഡോനേഷ്യക്ക് ശേഷം അർജൻന്റീനയിൽ, കലാപത്തിൽ ഒരു മരണം.

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഇൻഡോനീഷ്യയിലെ കലാപത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് അടുത്ത സംഭവവികാസങ്ങൾ . ഇത്തവണ അർജന്റീനിയൻ ഫസ്റ്റ് ഡിവിഷൻ ഫുട്ബോളിലാണ് കാര്യങ്ങൾ നടന്നത്.ഗിമ്നാസിയാ – ബോക്കാ ജൂനിയെർസ് മത്സരത്തിനിടയിലാണ് സംഭവം നടന്നത്. ഗിമനാസിയായുടെ ഹോം മത്സരത്തിൽ സ്റ്റേഡിയം നിറയെ ആരാധകർ ഉണ്ടായിരിന്നിട്ടും കൂടുതൽ ആൾക്കാർ പുറത്തുനിന്നും അകത്തേക്ക് കടക്കാൻ നോക്കിയതോടെ പോലീസ് ടിയർ ഗ്യാസും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. സംഭവത്തിൽ 57 കാരനായ ഗിമ്നാസിയ ആരാധകൻ സീസർ റിഗ്വയിരോ എന്നയാൾ മരിച്ചു.ടിയർ ഗ്യാസ് ശ്വസിച്ചായാളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി ഹൃദയാഘാതം വന്നാണ് മരിച്ചത്.മത്സരം തുടങ്ങി 9 ആം മിനുട്ടിൽ തന്നെ സംഭവത്തെ തുടർന്ന് റഫറി കളി നിർത്തിവെച്ചു. കളി പിന്നീട് സസ്പെൻഡ് ചെയ്തു.ഗിമ്നാസിയ ഹോം മത്സരങ്ങളിൽ 2013 മുതൽ എവേ ആരാധകർക്ക് പ്രവേശനം ഇല്ലായിരുന്നു.ഇൻഡോനേഷ്യയായിൽ 179 ഓളം പേരുടെ ജീവനെടുത്ത ദാരുണ സംഭവത്തിന്‌ ശേഷമാണ് മറ്റൊരു വേദനജനകമായ സംഭവം

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
1
+1
0

Leave a reply