ആധികാരികമായി ഓസിസ്

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി 20 പരമ്പര സ്വന്തമാക്കി ഓസിസ് .2 മത്സരങ്ങളടങ്ങിയ സീരിസിലെ രണ്ടാം മത്സരം 31 റൺസിനാണ് കങ്കാരുപ്പട വിജയിച്ചത്.

സ്കോർ:-

ഓസ്ട്രേലിയ -178-7/20

വെസ്റ്റ് ഇൻഡീസ് -147-8/20

ടോസ് നേടി ഓസിസ് നിരയെ ബാറ്റിഗിനയച്ച വിൻഡിസ് നിരയ്ക്ക് വിലങ്ങു തടിയായത് ഡേവിഡ് വർണറാണ്. കൂടെ ഉള്ളവരെ വേഗത്തിൽ നഷ്ട്ടമായെങ്കിലും വർണർ നിലയുറപ്പിച്ച് റൺസ് നേടി.അർദ്ധ സെഞ്ച്വറി നേടിയ വാർണറിന് (75) പുറമെ ടിം ഡേവിഡ് 42 റൺസ് നേടി.20 ഓവറിൽ 179 റൺസ് നേടിയ ഓസിസ് ബാറ്റിംഗ് നിരയുടെ മറുവശം തകർത്തത് 3 വിക്കറ്റ് നേടിയ അൽസാരി ജോസഫാണ്.മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിരയെ മിച്ചൽ സ്റ്റാർക്ക് തടയാൻ തീരുമാനിച്ചതോടെ കളി ഓസിസ് എളുപ്പത്തിൽ വിജയിച്ചു.30 റൺസിൽ കൂടുതൽ നേടാൻ വിൻഡിഡ് ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല.20 ഓവറിൽ 147 റൺസിന് ഒതുങ്ങിയ വെസ്റ്റ് ഇൻഡീസ് നിരയ്ക്ക് വിനയായത് 4 വിക്കറ്റ് നേടിയ സ്റ്റാർക്കാണ്.75 റൺസ് നേടിയ മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരിസും.

വാർണറും സ്റ്റാർക്കും ഫോമിൽ എത്തിയതോടെ വേൾഡ് കപ്പിനുള്ള ഓസിസ് ടീം ഏറക്കുറെ ഫോമിലേക്കെത്തി. എന്നാലും സൂപ്പർ താരം ഗ്ലെൻ മാക്സ്വെലിന് മാത്രമാണ് ഫോമിലേക്ക് എത്താൻ കഴിയാത്തത്.ഇംഗ്ലണ്ടിനെതിരെയുള്ള ഓസിസ് നിരയുടെ 3 മത്സരങ്ങളടങ്ങിയ സീരീസ് 9 ന് ആരംഭിക്കും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply