ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ഗ്രൂപ്പ് മത്സരത്തിൽ ജുവന്റെസിനെ തകർത്ത് ചെൽസി. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ചാലോബ, ജെയിംസ്, ഹട്സൺ ഓടോയി, വെർണർ എന്നിവർ ചെൽസിയിക്കായി സ്കോർ ചെയ്തു.കളിയിലൂടെനീളം ആധികാരികമായി കളിച്ചാണ് ചെൽസി വിജയിച്ചത്.ആദ്യ പാദത്തിലേറ്റ തോൽവിക്ക് പലിശയും ചേർത്ത് തിരികെ കൊടുത്താണ് ടുക്കലും സംഘവും ചാമ്പ്യൻസ് ലീഗ് അടുത്ത റൗണ്ടിലേക്ക് കടന്നിരിക്കുന്നത്.
മറ്റൊരു മത്സരത്തിൽ ബെൻഫിക്കയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു ബാഴ്സ.കളിയിലുടെനീളം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഫിനിഷിങ്ങിലെ പോരായമകളാണ് ബാഴ്സക്ക് വിനയയത്.ഈ സമനിലയോടെ ചാമ്പ്യൻസ് ലീഗിൽ അടുത്ത റൗണ്ടിലേക്ക് പോകാനുള്ള അവസരം ബാഴ്സ തുലാസിലാക്കി. ഇനി അവസാന മത്സരത്തിൽ ബാഴ്സ ബയേണിനോട് വിജയിക്കുകയോ സമനില നേടുകയോ അതോടൊപ്പം ബെൻഫിക്ക ഡൈനോമോ കിവിനോട് തോൽക്കുകയോ സമനിലയാകുകയോ ചെയ്താൽ മാത്രമേ ബാഴ്സക് അടുത്ത റൗണ്ടിലേക് കടക്കാൻ കഴിയു.
✒️Ajith
Leave a reply