ഡിവില്ലേഴ്​സ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരില്ലെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക

Getty Images

മിസ്റ്റർ 360 ഡിഗ്രി എന്ന്​ വിളിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ എ.ബി ഡിവില്ലേഴ്​സ് ദേശിയ ജേഴ്‌സി വീണ്ടും അണിയാൻ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പൊ പുറത്ത് വരുന്നത്.

ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഡിവില്ലിയേഴ്‌സ് കളിക്കുമെന്ന വാർത്തകൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അധികൃതർ തള്ളിക്കളഞ്ഞു.

വരുന്ന മാസങ്ങളിൽ വെസ്റ്റിൻഡീസ്, അയർലൻഡ് എന്നീ ടീമുകളുമായുള്ള പരമ്പരയുടെ ടീമിനെ പ്രഖ്യാപിക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ഡിവിലിയേഴ്‌സ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ ടീം കോച്ച് മാർക്ക് ബൗച്ചറുമായി ചർച്ച നടത്തിയിരുന്നെങ്കിലും വിരമിക്കൽ താരം പിൻവലിക്കുന്നില്ലെന്നാണ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply