ബ്രസീൽ ക്വാർട്ടറിലേക്ക് ; അർജന്റീന പുറത്ത് | ഒളിമ്പിക്സ് ഫുട്ബോൾ വാർത്തകൾ

ടോക്കിയോ ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ ഗ്രൂപ്പിലെ അവസാന മത്സര ദിനമായ ഇന്ന് സ്പെയിനിനോട് സമനില നേടിയെങ്കിലും അർജന്റീന ക്വാർട്ടർ കാണാതെ പുറത്തായി. നാലുപേരടങ്ങുന്ന ഗ്രൂപ്പിൽ മൂന്നാം സ്ഥാനമാണ് അർജന്റീനക്ക് നേടാനായത്. അറുപത്തിയാറാം മിനുറ്റിൽ സ്പെയിൻ നേടിയ ഗോളിന് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അർജന്റീന മറുപടി നൽകിയെങ്കിലും ക്വാർട്ടർ ഉറപ്പിക്കാൻ അർജന്റീനക്ക് വിജയം അനിവാര്യമായിരുന്നു. എന്നാൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സൗദി അറേബിയയെ തകർത്തുവിട്ട ബ്രസീൽ ഗ്രൂപ്പിലെ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിന് യോഗ്യത നേടി.

ഇന്ന് ജപ്പാനോട് 4-0 സ്കോറിന്റെ വൻ തോൽവി നേരിട്ട ഫ്രാൻസും, ഐവറി കോസ്റ്റിനോട് 1-1 സമനില വഴങ്ങേണ്ടി വന്ന ജർമ്മനിയും ക്വാർട്ടർ കാണാതെ പുറത്തായ വമ്പന്മാരിൽ ഉൾപ്പെടും. ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ മെക്സിക്കോ സൗത്താഫ്രിക്കയെ 3-0 സ്കോറിനും, ഈജിപ്ത് ഓസ്‌ട്രേലിയയെ 2-0 സ്കോറിനും, സൗത്ത് കൊറിയ ഹോണ്ടുറാസിനെ 6-0 സ്കോറിനും പരാജയപെടുത്തി. റൊമാനിയ ന്യൂസ്‌ലാൻഡ് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.

പോയിന്റ് ടേബിൾ :-

 

ജൂലൈ 31ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്പെയിൻ ഐവറി കോസ്റ്റിനെയും, ന്യൂസ്‌ലാൻഡ് ജപ്പാനെയും, ബ്രസീൽ ഈജിപ്തിനെയും, മെക്സിക്കോ സൗത്ത് കൊറിയയെയും നേരിടും.

– ✍️എസ്.കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply