“അവനെ എന്തുകൊണ്ട് കളിപ്പിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലാകുന്നില്ല ” മുൻ പാക് താരം

ഇന്ത്യൻ യുവതാരം ഉമ്രാൻ മാലിക്കിനെ എന്തുകൊണ്ട് ഇന്ത്യൻ ടീമിൽ കളിപ്പിക്കുന്നില്ല എന്ന തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ഇക്കഴിഞ്ഞ ഐ പി എൽ സീസണിൽ മിന്നും ഫോമിൽ കളിച്ച യുവതാരം 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റും നേടിയിരുന്നു. സീസണിലെ എമർജിങ് പ്ലേയർ അവാർഡും മാലിക്കിനായിരുന്നു. ഐ പി എല്ലിലെ മികച്ച പ്രകടനത്തെ തുടർന്നാണ് താരത്തിനെ ആദ്യമായി ഇന്ത്യൻ ടീമിലേക്ക് എടുക്കുന്നതും. എന്നാൽ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ താരത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല.

എനിക്ക് തോന്നുന്നത് അവർ അവനെ കളിപ്പിക്കണം എന്നാണ്. എന്തുകൊണ്ടാണ് അവനെ മാറ്റിനിർത്തുന്നത് എന്നെനിക്കറിയില്ല. ഭൂവനേശ്വർ കുമാർ വളരെ മികച്ച ഫോമിൽ കളിക്കുന്ന പരിചയ സമ്പത്തുള്ള താരമാണ്. അയാളുടെ കഴിവിൽ ആർക്കും സംശയമില്ല എന്നാൽ മറ്റുള്ള താരങ്ങളെ പോലെ അയാൾക്കും വിശ്രമം നൽകാമായിരുന്നു. മറ്റുള്ള ബൗളേഴ്‌സുമായി താരതമ്യം ചെയ്യുമ്പോൾ ഉമ്രാന്റെ അധിക വേഗം അവനെ മികച്ചതാകുന്നു. ആദ്യ മത്സരം തോറ്റെങ്കിലും ഒരു യുവ ബൗളറെ പരീക്ഷിക്കാമായിരുന്നു. അയാൾക് ബാറ്റ്‌സ്മാന്മാരെ അശ്ചര്യപ്പെടുത്താൻ സാധിക്കുമായിരുന്നു. ഇന്ത്യൻ ബൗളേഴ്‌സിന് എപ്പോഴൊക്കെയാണോ ലൈൻ തെറ്റുന്നത് അപ്പോഴെല്ലാം ഒരു ബൗണ്ടറി എതിർടീം നേടിയിരുന്നു. ഉമ്രാന്റെ അതിവേഗം അവിടെ ഒരു വ്യത്യാസം ഉണ്ടാക്കിയേനെ ബട്ട് പറഞ്ഞു.

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടി ട്വന്റി മത്സരത്തിൽ 211 റൺസ് നേടിയിട്ടും ഇന്ത്യൻ ടീമിനെ ആ വലിയ സ്കോറിനെ ഡിഫെൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിൽ 5 ബോൾ ബാക്കി നിൽക്കേ സൗത്ത് ആഫ്രിക്ക 7 വിക്കറ്റിന് കളി ജയിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply