സിക്സ്5സിക്സ് ഉടമ അംബർ അനേജയുടെ ആദ്യ മലയാളം അഭിമുഖം | ZilliZ Exclusive

കേരള ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മൂന്ന് സീസണിലെ കിറ്റ് പാർട്നർ സിക്സ് 5 സിക്സ് ആയി പ്രഖ്യാപിച്ചു. ഇനിയുള്ള സീസണിൽ ഫാൻ ജേഴ്സി ഉൾപ്പെടെ സിക്സ് 5 സിക്സ് നിർമിക്കും. കഴിഞ്ഞ സീസണിൽ എഫ് സി ഗോവക്ക് വേണ്ടി ജേഴ്സി നിർമിച്ചിരുന്നു. അതോടൊപ്പം തന്നെ ഇന്ത്യൻ ടീമിന് വേണ്ടിയും കരാറിൽ എത്തിയിരുന്നു. ഈ വർഷവും ആരാധകരെ നിരാശപ്പെടുത്തില്ല എന്ന് സിക്സ് 5 സിക്സ് ഉടമ അംമ്പർ അനേജ പറയുന്നു ….

അംബർ അനേജയുമായി ഞങ്ങളുടെ പ്രതിനിധി സ്നേഹ വി മാത്യു നടത്തിയ അഭിമുഖം

▪️ഒരുപാട് ബ്രാൻഡുകൾ കേരള ബ്ലാസ്റ്റേഴ്സിനെ സമീപിച്ചു, എന്തുകൊണ്ടാണ് സിക്സ് 5 സിക്സ് തിരഞ്ഞെടുക്കാൻ കാരണം?

അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട് , അതിലുപരി നിഖിലിന് ഞങ്ങളിൽ വിശ്വാസം ഉണ്ടായിരുന്നു. അതു തന്നെയാണ് മുന്നോട്ട് നയിച്ചത്. ടീമിന് എന്തൊക്കെയാണ് വേണ്ടത് എന്ന് ഞങ്ങൾ മനസ്സിലാക്കി. ഞങ്ങളുടെ ഐഡൻ്റിറ്റി നിലനിർത്തേണ്ടത് ഞങളുടെ ഉത്തരവാദിത്തം ആണ്. ചർച്ചയുടെ
തുടക്കത്തിൽ തന്നെ ഞങ്ങളുടെ ഐഡിയ ക്ലബുമായി സംസാരിച്ചിരുന്നു. പരസ്പരം മനസ്സിലാക്കിയത് ശേഷമാണ് ഇത്തരത്തിൽ ഉള്ള കരാറിലേക്ക് എത്തിയത്.

▪️കേരള ബ്ലാസ്റ്റേഴ്സിന് ധാരാളം സ്പോൺസർമാർ ഉള്ളതിനാൽ ഇത് ജേഴ്സിയുടെ മൊത്തത്തിലുള്ള വളർച്ചയെ ബാധിക്കുമോ? അതിനെ എങ്ങനെ മറികടക്കാൻ സാധിക്കും?

അതാണ് ഞങ്ങൾ എപ്പോഴും നേരിടുന്ന പ്രധാന വെല്ലുവിളി. പക്ഷേ അതിനെ മറികടക്കാൻ വേണ്ടി ഒരു ആപ്പ് ലോഞ്ച് ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. അതായത് ആരാധകർക്ക് സ്വന്തം കിറ്റ് ഡിസൈൻ ചെയ്യാൻ സാധിക്കും. ഈ വർഷം ആരാധകർക്ക് വേണ്ടി ഞങ്ങൾ രണ്ട് ഓപ്ഷനുകൾ കൊടുക്കുന്നുണ്ട്. ടൈറ്റിൽ സ്പോൺസറും വലതുവശത്തുള്ള കിറ്റ് നിർമ്മാതാവിന്റെ ലോഗോയും ഉണ്ടായിരിക്കും. കളിക്കാർ അത് ധരിചില്ലെങ്കിലും, അത് വിൽപ്പനയ്ക്ക് ലഭ്യമാകും എന്നൊരു ഓപ്ഷൻ ഉണ്ട്. മുഴുവൻ സ്പോൺസഴെസ് ഉള്ള ജേഴ്സി അല്ലെങ്കിൽ ഞങ്ങളുടെ ലോഗോ ഉള്ള ജേഴ്സി തിരഞ്ഞെടുക്കാനും ആരാധകർക്ക് അവസരം ഉണ്ടാവും.  അതിനു ക്ലബിൻ്റെ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചു.

▪️ജേഴ്സി,ഗുണനിലവാരം, ഡിസൈനുകൾ‌ എന്നിവയിൽ‌ ഈ സീസണിൽ‌ മാറ്റങ്ങൾ വരുത്തുമോ.അതിനെ പറ്റി എന്താണ് പറയാൻ ഉള്ളത്?

100 ശതമാനം ഉറപ്പ് തരുന്നു. ഈ വർഷം മികച്ച ജേഴ്സി നിർമിക്കാൻ സാധിക്കുമെന്ന് നിസ്സംശയം പറയാം. ഡിസൈൻ എന്താണെന്ന് ഉള്ളത് ഇപ്പൊൾ വെളിപ്പെടുത്താൻ സാധിക്കില്ല. പക്ഷേ നിങ്ങളെ നിരുത്സഹപ്പെടുത്തില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.

▪️കഴിഞ്ഞ സീസണുകളിൽ, ജേഴ്സി ലഭ്യതക്കുറവിന് ഉദാഹരണങ്ങളുണ്ട്. ബ്ലാസ്റ്റേഴസിനെ അപേക്ഷിച്ച് വളരെയധികം ആരാധകരുള്ളതിനാൽ. ഈ സാഹചര്യത്തെ മറികടക്കാൻ സാധിക്കുമോ ?

ഞങ്ങൾ അതിനെ പറ്റി പ്ലാൻ ചെയ്തു കൊണ്ട് ഇരിക്കുകയാണ്. സീസൺ തുടങ്ങാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ആണ് ഉള്ളത്, അതുകൊണ്ട് 45 ദിവസം മുമ്പ് തന്നെ ജേഴ്സി പുറത്തിറക്കാൻ ശ്രമിക്കും. അതുപോലെ എല്ലാവർക്കും ജേഴ്സി എത്തിക്കാൻ കഴിയും എന്ന് വിചാരിക്കുന്നു.

▪️ആരാധക കൂട്ടത്തിൽ വലിയൊരു ശമാനവും വിദ്യാർത്ഥികൾ ഉൾപ്പെടുന്നു, അതിനാൽ നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന ജേഴ്സിയുടെ വില എത്രത്തോളമാണ്?

കേരള ബ്ലാസ്റ്റേഴ്സ് പോലെ പോപുലർ ആയ ക്ലബ്ബ് ആയത് കൊണ്ട് മികച്ച ക്വാളിറ്റി നിലനിർത്താൻ ശ്രദ്ദിക്കും,കൂടാതെ പ്രൈസ് റേഞ്ച് 900 – 2500 വരെ (Merchandise ഉൾപ്പടെ) ഉദ്ദേശിക്കുന്നത്.

▪️ജേഴ്സി വാങ്ങാൻ ഞങ്ങൾ മുടക്കുന്ന പണത്തിന് അതിൻ്റേതായ ഗുണ നിലവാരം ഉണ്ടായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകാമോ?

101 % ഞാൻ ഉറപ്പ് നൽകാം. ജേഴ്സി വാങ്ങുന്ന ആർക്കെങ്കിലും അതിൻ്റെ ക്വാളിറ്റിയിൽ അതൃപ്തി ഉണ്ടെകിൽ ഞാൻ ആ പൈസ ഉറപ്പായും തിരിച്ച് കൊടുക്കും, അത് ഞാൻ തരുന്ന ഉറപ്പാണ്.

▪️ജേഴ്സി വില കൂടുതലാകുന്ന സാഹചര്യത്തിൽ ആരാധകർ ഡ്യൂപ്ലിക്കേറ്റ് ജേഴ്സി വാങ്ങാൻ ശ്രമിക്കുന്നത് ഒരുപാട് ഉണ്ട്. ഇതിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്?

അതിനെ നിയന്ത്രിക്കാൻ പറ്റും എന്ന് തോന്നുന്നില്ല. പക്ഷേ നിങ്ങൾ ഒരു ബ്ലാസ്റ്റേഴ്സ് ആരാധകർ ആണെങ്കിൽ ഈ ഒഫീഷ്യൽ ജേഴ്സി വാങ്ങുക. അത് കൂടുതൽ ക്ലബിൻ്റെ വളർച്ചയെ സഹായിക്കുന്ന ഒന്നാണ്. എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് സാധിക്കുമെങ്കിൽ ഒഫീഷ്യൽ ജേഴ്സി തന്നെ വാങ്ങുക.

▪️ഇപ്പോൾ നിങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനെ സ്പോൺസർ ചെയ്യുന്ന ഈ സാഹചര്യത്തിൽ എന്തൊക്കെ പ്രതീക്ഷകൾ ആണ് ഉള്ളത്? ഈ പാർട്ണർഷിപ്പിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്?

ഞാൻ വളരെയധികം ആത്മവിശ്വാസത്തിൽ ആണ്. മാനേജ്മെൻ്റ് എല്ലാ രീതിയിലും സഹകരിക്കുന്നുണ്ട്. അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഞങ്ങൾ ഞങ്ങളുടെ ഐഡൻ്റി കാത്ത് സൂക്ഷിക്കാൻ ശ്രമിക്കും, അത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് പോലെ ഒരു ക്ലബുമായി പാർട്ണർഷിപിൽ എത്തിയത്.

▪️ഈ കൊവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ ഓൺലൈൻ വഴി വാങ്ങുന്നവരുടെ എണ്ണം ഒരുപാട് ആവും, അവരുമായി ബന്ധപ്പെടുന്നതിൽ നിങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി എന്താണ്?

ഓൺലൈൻ വഴി വാങ്ങുന്നത് ആവും കൂടുതൽ എളുപ്പം. കസ്റ്റമർ ആയിട്ട് കൂടുതൽ ഇടപഴകാൻ അവസരം ലഭിക്കും. അതോടൊപ്പം ഗോവയിൽ വെച്ച് നടക്കുന്ന ലീഗിൽ ഫാൻസിന് പ്രവേശനം ഇല്ലാത്തതുകൊണ്ട് ഈ കോവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ ആണ് ഏറ്റവും സേഫ് സോൺ.

 

സിക്സ് 5 സിക്സിൻ്റെ മലയാളി സാന്നിധ്യമാണ് തൃശൂർ സ്വദേശിയായ മുഹമ്മദ് ബിലാൽ . എം.ബി.കെ എന്ന പ്രശസ്തമായ ഇൻസ്റ്റാഗ്രാം പേജിൻ്റെ ഉടമ. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ജേഴ്സിയുടെ ഡിസൈനിംഗിൻ്റെ പുറകിലും ബിലാലിൻ്റെ പങ്ക് ഉണ്ടായിരുന്നു. കൂടാതെ ആദ്യമായി ഇന്ത്യയിൽ നിന്നും AFC ചാമ്പ്യൻസ് ലീഗ് കളിക്കുന്ന എഫ് സി ഗോവയുടെ ജേഴ്സിയും, ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിച്ചപ്പോൾ ഇട്ട ജേഴ്സിയുടെ പിന്നിലും ബിലാലിന്റെ കരങ്ങൾ ആയിരുന്നു. അതു കൊണ്ടു ഈ വർഷത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ സിക്സ്5സിക്സ് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ സാധ്യത ഇല്ല എന്നു തന്നെ നമ്മൾക്ക് കരുതാം

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply